പ്രീ മാരിറ്റൽ ആന്റ് മാരിറ്റൽ ഗ്രൂപ്പ് കൗൺസിലിങ് നടത്തി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെയും, ജൻഡർ റിസോഴ്‌സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ വെച്ച് പ്രീ മാരിറ്റൽ ആന്റ് മാരിറ്റൽ ഗ്രൂപ്പ് കൗൺസിലിങ് നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ദമ്പതികളുടെ പോസിറ്റീവ്, നെഗറ്റീവ് മനോഭാവങ്ങളുടെ വ്യതിയാനത്തെ ആശ്രയിച്ചാണ് കുടംബജീവിതത്തിന്റെ കെട്ടുറപ്പ് തീരുമാനിക്കപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാസമ്പന്നർക്കിടയിലാണ് വിവാഹബന്ധം ഏറ്റവും കൂടുതൽ വേർപിരിക്കപ്പെടുന്നതെന്നും പി.പി രവീന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി.ജലജൻ, ലീഗൽ കൗൺസിലർ അഡ്വ. റീന ജോൺ, ഫാമിലി കൗൺസിലർ ജിഷ ടി.ജെ.,  ജാഗ്രത സമിതി സിഡബ്യുഎഫ് സ്‌നേഹ, ഐസിഡിഎസ് സൂപ്പർവൈസർ നിത, ഐശ്വര്യ, പഞ്ചായത്ത് അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments