ലോക പുകയിലവിരുദ്ധ ദിനം: ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


പൂവൻചിറ. വിന്നേഴ്‌സ് ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.  ഇസാഫ് ഫൗണ്ടേഷന്റെ സാന്ത്വന മാനസികാരോഗ്യ പദ്ധതിയുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ ഉല്ലാസ് പി. സ്‌കറിയ ബോധവൽക്കരണ ക്ലാസ് നയിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ റോസ്‌മേരി ജോൺ, ക്ലബ്ബ് പ്രസിഡന്റ് എൽദോസ് ജോസ് പനംകുറ്റിയിൽ, ട്രഷറർ ലിജോ സി.എസ്, അജി തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments