പട്ടിക്കാട്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സജു ഉദ്ഘാടനം ചെയ്തു. അറിവിന്റെ ലോകത്തേക്കുള്ള കാൽവെയ്പ്പാണ് സ്‌കൂൾ ജീവിതം ആരംഭിക്കുന്നതോടെ കുട്ടികൾക്ക് ലഭിക്കുന്നതെന്നും, ഉറപ്പുള്ള ജീവിതം കെട്ടിപ്പടുക്കാൻ അറിവിന്റെ അടിത്തറ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരും മാതാപിതാക്കളും അതിനായി കുട്ടികൾക്കൊപ്പം നിൽക്കണമെന്നും കെ.വി.സജു പറഞ്ഞു. പിടിഎ പ്രസിഡന്റ് ജെയ്‌സൻ സാമുവേൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പ്രിൻസിപ്പൽ എസ്.എസ് സിന്ധുഷ, പ്രധാന അധ്യാപിക എ.എം സീമ, എസ്എസ് ജി ചെയർമാൻ പി.വി സുദേവൻ, എംപിടിഎ പ്രസിഡന്റ് സുനിത സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments