പട്ടിക്കാട്. മുൻ പഞ്ചായത്തംഗവും സിപിഐ നേതാവുമായിരുന്ന ടി. രഘുനന്ദന്റെ പതിനാറാം ഓർമ്മദിനം ആചരിച്ചു. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ വെച്ച് നടന്ന പരിപാടിയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ ഉദ്ഘാടനം ചെയ്തു. രഘുനന്ദനന്റെ വിയോഗം പാർട്ടിക്കും ചെമ്പൂത്ര ദേശനിവാസികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കൃഷ്ണൻകുട്ടി, ജിനേഷ് പീച്ചി, രാജേഷ് പി.വി, പ്രഭാകരൻ, രമ്യ രാജേഷ്, രമേശൻ, തുടങ്ങിയവരും മറ്റു പാർട്ടി അംഗങ്ങളും പങ്കെടുത്തു.


0 Comments