കണ്ണാറ. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയവരെ സിപിഐഎം കണ്ണാറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. 27 കുട്ടികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. കണ്ണാറ ആശാരിക്കാട് സഹകരണ ബാങ്ക് ഹാളിൽ നടന്ന അനുമോദനസദസ്സ് 2023 എന്ന പരിപാടി സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ്. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, കെഎഫ്ആർഐ രജിസ്ട്രാർ ഡോ.സജീവ് കുമാർ, എൽസി സെക്രട്ടറി എം.ബാലകൃഷ്ണൻ, എൽസി അംഗം കെ.കെ. സുബ്രഹ്മണ്യൻ, എൻ.എസ്. സഹജൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ 33 തൊഴിലുറപ്പ് തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള മഴക്കോട്ട് വിതരണവും നടത്തി.


0 Comments