പട്ടിക്കാട്. കേരള മഹിളാ സംഘം (എൻ.എഫ്.ഐ.ഡബ്ല്യു) പാണഞ്ചേരി മേഖലാ സമ്മേളനം സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടത്തി. സംഘം സംസ്ഥാന ജോ. സെക്രട്ടറി ഷീല വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ അഭിമാനമുയർത്തിപ്പിടിച്ച കായികതാരങ്ങൾക്ക് വരെ നീതി ലഭിക്കാത്ത കാലഘട്ടത്തിലൂടെയാണ് ജനങ്ങൾ കടന്നു പോകുന്നതെന്നും വനിതാ സമൂഹത്തിന് നീതി നടപ്പിലാക്കാത്ത ഭരണകൂടത്തിനെതിരെ മഹിളകൾ മുന്നിട്ടിറങ്ങണമെന്നും അവർ പറഞ്ഞു. മണ്ഡലം സെക്രട്ടറി ജ്യോതിലക്ഷ്മി, അജിതാ വിജയൻ, രമ്യ രാജേഷ്, ഇന്ദിര അജി, ഓമന തുടങ്ങിയവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായി ലളിത കെ.വി (സെക്രട്ടറി), സുബൈദ അബൂബക്കർ (പ്രസിഡന്റ്) തുടങ്ങിയവരെ സമ്മേളനം തിരഞ്ഞെടുത്തു.


0 Comments