സെന്റ് അൽഫോൻസ പബ്‌ളിക് സ്‌കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി


പട്ടിക്കാട്. ലഹരിയെന്ന വൻ വിപത്തിനെതിരെ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പട്ടിക്കാട് സെന്റ് അൽഫോൻസ പബ്‌ളിക് സ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. മാനേജർ ഫാ. ജീജോ വള്ളൂപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി. നായർ ദിനാചരണ പരിപാടികൾ  ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം സൃഷ്ടിക്കുന്ന വിവിധ ദൂഷ്യ വശങ്ങളെപ്പറ്റി അദ്ദേഹം ബോധവൽക്കരണം നടത്തി. പ്രിൻസിപ്പൽ ബാബു ജോസ് തട്ടിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അധ്യാപികമാരായ ബേബി ഫ്രാൻസിസ്, ജെസി ഇ.ഒ., മിമോ സി. ജോസ് , രേഷ്മ കെ.ആർ. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments