സെന്റ് ആന്റൺ വിദ്യാപീഠത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി


വിലങ്ങന്നൂർ. ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് ആന്റൺ വിദ്യാപീഠത്തിൽ ലഹരി വിരുദ്ധദിന ശിൽപശാല നടത്തി. തൃശൂർ പോലീസ് അക്കാദമിയിലെ റിസർച്ച് ആന്റ് പബ്ലിക്കേഷൻ വിംഗ് ഓഫീസർ ഡോ. വിനോദ് കുമാർ ബോധവൽക്കരണ ക്ലാസ് നടത്തി. ലോക്കൽ മാനേജർ സിസ്റ്റർ പ്രിയ ലഹരിവിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ ജെന്നി ജയിംസ്, അധ്യാപക പ്രതിനിധി വിനി വർഗീസ്, വിദ്യാർത്ഥി പ്രതിനിധി പ്രീതകുമാരി, ദേവി കൃഷ്ണ, സ്‌കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവർ ദിനാചരണ പരിപാടികളിൽ പങ്കെടുത്തു. 'ലഹരിക്കുള്ളതല്ല ജീവിതം, ജീവിതമാണ് ലഹരി' എന്ന സന്ദേശം ഉൾക്കൊള്ളുന്ന ഫ്‌ലാഷ് മോബ്, സംഘഗാനം തുടങ്ങിയ കലാപരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു.



Post a Comment

0 Comments