പട്ടിക്കാട്. ചെമ്പൂത്ര സ്വദേശിനിയും ദേശീയ പഞ്ചഗുസ്തി താരവുമായ സി.എസ് സൗമ്യയെ സിപിഐഎം, ഡി വൈഎഫ് ഐ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 60 കിലോ വിഭാഗത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയിട്ടുണ്ട് സൗമ്യ. കേരള വനിതാ ടീം മാനേജർ കൂടിയായ സൗമ്യ കസഖ്സ്ഥാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. സൗമ്യയുടെ വസതിയിൽ വെച്ചു നടന്ന അനുമോദന ചടങ്ങിൽ സിപിഐഎം, ഡിവൈഎഫ്‌ഐ ബ്രാഞ്ച് സെക്രട്ടറിമാരായ എ കൃഷ്ണൻകുട്ടി, അനീഷ് എന്നിവർ ചേർന്ന് സൗമ്യക്ക് ഉപഹാരം സമ്മാനിച്ചു. കെ.എസ് സുമേഷ്, ലത കൃഷ്ണൻകുട്ടി, നിഖിൽ, വത്സകുമാർ, സുബ്രഹ്മണ്യൻ, സനൽ എന്നിവർ നേതൃത്വം നൽകി. ചെമ്പൂത്ര ചെമ്പാലിപ്പുറത്ത് സുധാകരന്റെ മകളാണ് സൗമ്യ.


0 Comments