പട്ടിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം


പട്ടിക്കാട്. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷങ്ങളോടനുബന്ധിച്ച് പ്രദക്ഷിണ വഴിയുടെ ശിലാസ്ഥാപന കർമ്മവും ദേവാങ്കണ ചാരുഹരിത ഉദ്ഘാടനവും നടന്നു. പ്രദക്ഷിണ വഴിയുടെ ശിലാസ്ഥാപന കർമ്മം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി നിർവ്വഹിച്ചു. കൂടാതെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്ഷേത്ര പരിസരം ഹരിതാഭമാക്കുന്ന പദ്ധതിയായ ദേവാങ്കണം ചാരുഹരിതം ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഉദ്ഘാടനം ചെയ്തു. നടതുറക്കൽ, ഗണപതിഹോമം, നവകം, പഞ്ചഗവ്യപൂജ, പഞ്ചഗവ്യം അഭിഷേകം, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം പ്രസാദ ഊട്ട് നടന്നു. വൈകീട്ട് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, പൂമൂടൽ, കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നിവയ്ക്ക് ശേഷം മാസ്റ്റർ അദൈ്വത് ജി. വാര്യരുടെ തായമ്പകയും തുടർന്ന പ്രസാദ വിതരണവും നടക്കും. ക്ഷേത്രം പ്രസിഡന്റ് സി.കെ ചന്ദ്രൻ, സെക്രട്ടറി കെ. വിനൂപ്, ട്രഷറർ സുജിത്ത് കുമാർ എം തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments