തകർന്ന സ്ലാബ് മാറ്റിയില്ല; കാൽ നടക്കാർ പതിവായി അപകടത്തിൽ പെടുന്നു


പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷനിലെ കാനയ്ക്കു മുകളിലെ തകർന്ന സ്ലാബിൽ കാൽ കുടുങ്ങി കാൽനടക്കാർക്ക് പരിക്കേൽക്കുന്നത് പതിവാകുന്നു. തകർന്ന സ്ലാബ് മാറ്റിയിടണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സ്ലാബ് മാറ്റിയിടാൻ കരാർ കമ്പനി തയ്യാറായില്ലെന്ന് സമീപത്തെ വ്യാപാരികളും നാട്ടുകാരും പറഞ്ഞു. ദിവസേനയെന്നോണം നിരവധി പേർക്കാണ് തകർന്ന സ്ലാബിനിടയിൽ കാൽ കുടങ്ങി അപകടം സംഭവിക്കുന്നത്. തൃശൂരിലേക്കുള്ള ബസ് സ്‌റ്റോപ്പിന് അടുത്തായതിനാൽ  ബസ് കയറാനെത്തുന്ന സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെടാനുള്ള സാധ്യതയും കൂടുതലാണ്. പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും കരാർ കമ്പനി സ്ലാബ് മാറ്റിയിടാൻ തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments