പീച്ചി ബസുകൾ പഞ്ചായത്ത് ഓഫീസ് പരിസരത്തേക്ക് വരുന്നില്ല; ഡിവൈഎഫ്‌ഐ പീച്ചി പോലീസിൽ പരാതി നൽകി


പട്ടിക്കാട്. തൃശ്ശൂർ പീച്ചിഡാം റൂട്ടിൽ ഓടുന്ന ബസ്സുകൾ പഞ്ചായത്ത് ഓഫീസിന് മുൻവശത്തെ ബസ് സ്റ്റാൻഡിൽ എത്തി തിരിഞ്ഞു പോകണമെന്ന പെർമിറ്റിലെ നിയമം പാലിക്കാതെ പീച്ചി റോഡിൽ തിരിഞ്ഞു പോകുന്നെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ പരാതി നൽകി. പാണഞ്ചേരി മേഖല കമ്മിറ്റിയും മുൻ പഞ്ചായത്ത് അംഗം പി.ജെ. അജിയും ചേർന്നാണ് പീച്ചി പോലീസിൽ പരാതി നൽകിയത്. സ്‌റ്റേഷൻ പിആർഒ കെ.ജയേഷിന് പരാതി കൈമാറി. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, ഗവൺമെൻറ് സ്‌കൂളുകൾ എന്നിവിടങ്ങളിലേക്ക് വരുന്നവർ ആശ്രയിക്കുന്ന ബസ് സർവീസ് നിയമം പാലിക്കാതെ പീച്ചി  റോഡിൽ നിന്നും തിരിഞ്ഞ് പോകുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പാണഞ്ചേരി മേഖല സെക്രട്ടറിയും സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവുമായ സരുൺ, വൈസ് പ്രസിഡണ്ട് ലിബിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.



Post a Comment

0 Comments