ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിൽ പരിസ്ഥിതി ദിനാചരണം


പട്ടിക്കാട്. ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിൽ പരിസ്ഥിതി ദിനാചരണം നടത്തി. സ്‌കൂൾ വൈസ് ചെയർമാൻ ജയപ്രകാശ് എം.ജി, ട്രഷറർ വി.കെ. ചന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, വൈസ് പ്രിൻസിപ്പൽ ഒ.നിനി എന്നിവർ കുട്ടികൾക്ക് വൃക്ഷത്തൈകൾ കൈമാറി. തുടർന്ന് കോഡിനേറ്റർ കെ. ജയ കുട്ടികൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. സ്‌കൂൾ കോമ്പൗണ്ടിൽ തന്നെ പച്ചക്കറിത്തോട്ടത്തിനും പൂന്തോട്ടത്തിനും തുടക്കമിട്ടു.



Post a Comment

0 Comments