പട്ടിക്കാട്. കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി ഒല്ലൂർ നിയോജക മണ്ഡലത്തിലെ മുപ്പതിലേറെ യൂണിറ്റുകളിൽ നിന്നും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച യൂണിറ്റുകളെ തിരഞ്ഞെടുക്കാനുള്ള മൽസരത്തിൽ പട്ടിക്കാട് യൂണിറ്റിന് രണ്ടാം സ്ഥാനം. വ്യാപാരോപകാരപ്രദമായതും, എന്നാൽ പൊതുജന സ്വീകാര്യത കൂടി ഉറപ്പ് വരുത്തുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലം കൊണ്ടുതന്നെ നടപ്പിൽ വരുത്തിയതിനാണ് ഈ അവാർഡെന്ന് മൂന്നംഗ അവാർഡ് ജൂറി കമ്മറ്റി വിലയിരുത്തി. തൃശൂർ ജില്ലാ പ്രസിഡന്റും, സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.വി. അബ്ദുൽ ഹമീദിന്റെ കയ്യിൽ നിന്നും പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി, ട്രഷറർ തോംസൺ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. തുടർന്നും ഒട്ടേറെ പ്രവർത്തനങ്ങൾക്ക് പട്ടിക്കാട് യൂണിറ്റിൽ തുടക്കം കുറിക്കുവാൻ ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാകുമെന്ന് സെക്രട്ടറി തിമോത്തി പറപ്പുള്ളി പറഞ്ഞു.


0 Comments