തെക്കുംപാടം. കോരംകുളം ശ്രീ മഹാവിഷ്ണുധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ സമാപിച്ചു. ഞായറാഴ്ച നടത്തിയ സർപ്പബലിക്ക് പാതിരാക്കുന്ന് നീലകണ്ഠൻ നമ്പൂതിരി കാർമ്മികനായി. പ്രതിഷ്ഠാ ദിനമായ തിങ്കളാഴ്ച നടത്തിയ വിശേഷാൽ പൂജകൾക്കും മറ്റു കർമ്മങ്ങൾക്കും ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. ഭക്തിഗാനസുധയും തായമ്പകയും ആഘോഷത്തിന് മാറ്റുകൂട്ടി. രണ്ടു ദിവസങ്ങളിലും നടത്തിയ പ്രസാദ ഊട്ടിൽ നിരവധി പേർ പങ്കെടുത്തു. ഭക്തിഗാന സുധയ്ക്ക് നേതൃത്വം നൽകിയ കെ.ആർ നന്ദൻ, സി ടിവി ചാനൽ റിപ്പോർട്ടർ റിജീഷ് കൊക്കിണി എന്നിവരെ ക്ഷേത്രം ഭരണസമിതി ആദരിച്ചു.


0 Comments