ആൽപ്പാറ. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി സിപിഐഎം ചേരുംകുഴി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ തരിശുഭൂമിയിൽ വിത്തുനടീൽ പരിപാടി സംഘടിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആൽപ്പാറയിൽ നടന്ന പരിപാടി സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗം വി.പി. ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. നിലവിൽ മൂന്ന് ഏക്കറിലാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. ഏഴ് ഏക്കറോളം സ്ഥലത്ത് പാവൽ, പടവലം, ചുരയ്ക്ക, കുക്കുംബർ, വെണ്ട, പയർ, മത്തൽ ചീര, വഴുതന, തക്കാളി തടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ, ചേരുംകുഴി ബ്രാഞ്ച് സെക്രട്ടറി റോയ് കാക്കശ്ശേരി, പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ബാലകൃഷ്ണൻ, ഇ.എം വർഗ്ഗീസ്, എം.പി. സാബു തുടങ്ങിയവർ പങ്കെടുത്തു.


0 Comments