നടത്തറ. ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയതിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിന് തൃശൂർ ജില്ലയിൽ നിന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം നിബിൻ ശ്രീനിവാസൻ അർഹനായി. 35 വയസ്സിനു താഴെയുളളവരുടെ വിഭാഗത്തിൽ 42 തവണ നിബിൻ രക്തദാനം നടത്തിയിട്ടുണ്ട്. ലോക രക്തദാന ദിനമായ ജൂൺ 14ന് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ രാവിലെ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും. സിപിഐ എം മണ്ണുത്തി ഏരിയാ കമ്മിറ്റി അംഗവുമായ നിബിൻ. ദേശാഭിമാനി ഏരിയ ലേഖകനാണ്. നടത്തറ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. കുട്ടനെല്ലൂർ ഗവ. കോളേജ് യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി, എഡിറ്റർ ജെപിഇ ബിഎഡ് കോളേജ് യുയുസി, യൂണിവേഴ്‌സിറ്റി യൂണിയൻ ജില്ലാ എക്‌സിക്യൂട്ടീവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നിബിൻ ശ്രീനിവാസൻ 18 വയസ്സു മുതൽ രക്തദാനം നടത്തിവരുന്നുണ്ട്.


0 Comments