പീച്ചി ആശുപത്രി ഉടൻ തുറന്ന് പ്രവർത്തിക്കണം: വാർഡ് മെമ്പർ ബാബു തോമസ്


പട്ടിക്കാട്. മഴക്കാലം ആരംഭിക്കുകയും പകർച്ചവ്യാധികൾ പടരാൻ തുടങ്ങുകയും ചെയ്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ പീച്ചി ഗവ. ആശുപത്രി തുറന്ന് പ്രവർത്തിക്കണമെന്ന് വാർഡ് മെമ്പർ ബാബു തോമസ് ആവശ്യപ്പെട്ടു. എം.പി ടി.എൻ പ്രതാപന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടും ഡിസ്‌പെൻസറിയുടെ പ്രവർത്തനങ്ങൾ പുതിയ കെട്ടിടത്തിൽ തുടങ്ങാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ബാബു തോമസ് പറഞ്ഞു. പീച്ചിയിലെ ഗവ. ആശു പത്രി പ്രവർത്തന സജ്ജമായാൽ വിലങ്ങന്നൂർ, പീച്ചി, ചെന്നായ്പ്പാറ വെള്ളക്കാരിത്തടം എന്നീ പ്രദേശങ്ങളിലും താമരവെള്ളച്ചാൽ കോളനി ഉൾപ്പെടുന്ന ആദിവാസി മേഖലയിലെയും ജനങ്ങൾക്ക് അത് വളരെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിൽ നിലവിലുള്ള രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഉൾക്കൊള്ളാൻ കഴിയാത്തത്ര രോഗികളാണ് പ്രതിദിനം അവിടങ്ങളിൽ എത്തുന്നത്. അതുകൊണ്ട് എത്രയും വേഗം പുതിയ കെട്ടിടത്തിൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



Post a Comment

0 Comments