പീച്ചി. ഡിവൈഎഫ്‌ഐ താമരവെള്ളച്ചാൽ യൂണിറ്റ് സമ്മേളനം സഖാവ് സന്തോഷ് നഗറായ കെ.സി വേലായുധന്റെ വസതിയിൽ വെച്ച് നടന്നു. മണ്ണുത്തി ബ്ലോക്ക് കമ്മിറ്റി അംഗം ജിനു വി ആർ ഉദ്ഘാടനം ചെയ്തു. ആര്യ പി.വി അധ്യക്ഷയായിരുന്നു. പീച്ചി മേഖല ജോ.സെക്രട്ടറി അലൻ ഫ്രാൻസ്, എക്‌സിക്യൂട്ടീവ് അംഗം രാഹുൽ അരമനയിൽ, സനീഷ് കുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി സുരേന്ദ്രൻ ഇ.സി, പ്രസിഡന്റ് ആര്യ പി.വി, ജോ.സെക്രട്ടറി സനീഷ് കുമാർ, വൈസ് പ്രസിഡന്റ് വിഘ്‌നേഷ് കെ.ആർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. കൂടാതെ അഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.


0 Comments