പരിസ്ഥിതി ദിനത്തിൽ എഐ ക്യാമറകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി


മണ്ണുത്തി. സംസ്ഥാനത്തെ 726 എഐ ക്യാമറകൾക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി നടത്തറ സെന്ററിൽ ഉള്ള നമ്പർ ടു ക്യാമറയ്ക്ക് മുന്നിൽ നടത്തറ വലക്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ ക്യാമറയ്ക്ക് മുന്നിൽ വൃക്ഷത്തൈ നട്ടു കൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. യുഡിഎഫ് തൃശ്ശൂർ ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ധർണ ഉദ്ഘാടനം ചെയ്തു. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ സർക്കാരിനെതിരെയും, മുഖ്യമന്ത്രിക്കെതിരെയും പ്രതികരിക്കേണ്ട സമയമാണിതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംപി വിൻസന്റ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബിന്ദു കാട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ്  മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.എൽ ബേബി, കെ.എൻ വിജയകുമാർ, ജേക്കബ് പോൾ, ജിത്ത് ചാക്കോ, എ എസ് മോഹനൻ, രാജേഷ് കുളങ്ങര, മിനി വിനോദ്,  ഗിരിജ മധു പൊതുവാൾ, അമ്പിളി രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments