പാണഞ്ചേരി ശ്രീ മഹാദേവക്ഷേത്ര പ്രതിഷ്ഠാദിനം ശനിയാഴ്ച


പാണഞ്ചേരി. ശ്രീ മഹാദേവക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകൾ ശനിയാഴ്ച (ജൂലൈ 1) നടക്കും. വിശേഷാൽ പൂജകൾക്കും മറ്റു കർമ്മങ്ങൾക്കും ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മനയ്ക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ കഴിഞ്ഞ് ജൂലൈ 1 ന് ഒരു വർഷം തികയുകയാണ്. ആചാരാനുഷ്ഠാനങ്ങൾക്കും, താന്ത്രിക ചടങ്ങുകൾക്കും, നാമജപത്തിനും പ്രാധാന്യം നൽകിയാണ് പ്രതിഷ്ഠാദിന ചടങ്ങുകൾ നടത്തുന്നതെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് മുകുന്ദൻ ആദങ്കാവിൽ, സെക്രട്ടറി സുധീഷ് മരോട്ടിക്കൽ, ഖജാൻജി സുജിത്ത് കൊല്ലേരി എന്നിവർ പറഞ്ഞു.



Post a Comment

0 Comments