വനം വന്യജീവി സംരക്ഷണനിയമങ്ങൾ ഭേദഗതി ചെയ്യണം കേരള കോൺഗ്രസ്സ് (എം)


തൃശൂർ. മനുഷ്യജീവന്റെ സംരക്ഷണത്തിന് പ്രാധാന്യം നൽകി വനം വന്യജീവി സംരക്ഷണനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേരള കോൺഗ്രസ്സ് (എം) തൃശ്ശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മനുഷ്യർക്കു നേരെയുള്ള വന്യജീവികളുടെ ആക്രമണങ്ങൾ വർധിക്കുകയും നിരവധിപേർ മരിക്കുകയും ചെയ്തിട്ടും ആക്രമണകാരികളായ മൃഗങ്ങളെ പ്രതിരോധിക്കാൻ നിയമനീതിന്യായ സംവിധാനങ്ങൾ പരാജയപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് കേരള കോൺഗ്രസ്സ്(എം) ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് പ്രസ്താവിച്ചു. കേരള കർഷക യൂണിയൻ (എം) കേരള കോൺഗ്രസ്സ്(എം) ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പറവട്ടാനി ഫോറസ്റ്റ് കൺസർവേറ്റർ സെൻട്രൽ സർക്കിൾ ആഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവെക്കാൻ അനുവദിക്കുന്ന തരത്തിൽ വനംവന്യജീവി സംരക്ഷണ നിയമങ്ങൾ ഭേദഗതി ചെയ്യണം. വന്യജീവി ആക്രമണംകൃഷിനാശം എന്നിവ പരിഗണിക്കുന്നതിനായി പ്രത്യേകം െ്രെടബ്യൂണലുകൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ(എം) ജില്ലാ പ്രസിഡന്റ് ജോസ് മുതുകാട്ടിൽ അധ്യക്ഷനായി. കേരള കോൺഗ്രസ്സ്(എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി മാത്യു കാവുങ്കൽ, ഡെന്നീസ് കെ.ആന്റണി, സെക്രട്ടേറിയറ്റ് അംഗം ജോർജ്ജ് താഴെക്കാടൻ, ബേബി നെല്ലിക്കുഴി, ഷാജി ആനിത്തോട്ടം, ജില്ലാ നേതാക്കൾ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിനും ധർണ്ണയ്ക്കും നിയോജകമണ്ഡലം പ്രസിഡന്റുമാർ നേതൃത്വം നൽകി.



Post a Comment

0 Comments