താമരവെള്ളച്ചാൽ. സിപിഐഎം, ഡിവൈഎഫ്‌ഐ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സൗജന്യ പഠനോപകരണ വിതരണവും പൊതുയോഗവും നടത്തി. കെ.സി. വേലായുധന്റെ വസതിയിൽ നടന്ന പരിപാടി സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ജനവിഭാഗങ്ങൾ താമസിക്കുന്ന മേഖലകളിലുള്ളവരെ ചേർത്തുപിടിച്ച് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലകളിലും ഉന്നത നിലവാരം ഉറപ്പുവരുത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് എം.എസ് പ്രദീപ്കുമാർ പറഞ്ഞു. വാർഡ് മെമ്പർ അജിത മോഹൻദാസ് അധ്യക്ഷയായിരുന്നു.
വി.സി. സുജിത്ത്, ബിജുമോൻ ജോൺ, പി.കെ. ഹരികുമാർ, ഊര് മൂപ്പൻ ടി.സി വാസു, എ.ടി യാക്കോബ്, ഇ.ആർ കണ്ണൻ, ഇ.സി സുരേന്ദ്രൻ, സന്ദീപ്, ആര്യ എന്നിവർ നേതൃത്വം നൽകി.


0 Comments