പട്ടിക്കാട്. ബസാർ റോഡിൽ കല്ലിടുക്കിൽ വെച്ചുണ്ടായ തെരുവുനായ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് കടിയേറ്റു. കല്ലിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന കൽക്കട്ട സ്വദേശി ജിത്താൻ (38)നാണ് തെരുവുനായയുടെ കടിയേറ്റത്. വലതുകാലിന്റെ മുട്ടിന് പുറകിലാണ് കടിയേറ്റത്. ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴ് മണിയോടെ ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്ന വഴിയാണ് നായ ആക്രമിച്ചത്. അപ്രതീക്ഷിതമായി എത്തിയ നായ തനിയെ നടന്നു പോയിരുന്ന തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ജിത്താൻ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിൽ ദിനംതോറും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ജനങ്ങൾക്ക് പരാതിയുണ്ട്.


0 Comments