പീച്ചി റോഡ് ജംഗ്ഷനിൽ തെരുവുനായ ആക്രമണം: ഒരാൾക്ക് കടിയേറ്റു. നായക്ക് പേവിഷബാധ ഉള്ളതായി സംശയം


പട്ടിക്കാട്. പീച്ചി റോഡ് ജംഗ്ഷനിൽ രണ്ടുപേരെ തെരുവുനായ ആക്രമിച്ചു. ഇതിൽ ഒരാൾക്ക് നായയുടെ കടിയേറ്റു. നായക്ക് പേവിഷബാധ ഉള്ളതായി സംശയം. നായയുടെ വായിൽ നിന്നും നുരയും പതയും വരുന്നതായി നാട്ടുകാർ പറഞ്ഞു. തെക്കുംപാടം സ്വദേശി രാജൻ (51) നാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. പീച്ചി റോഡ് ജംഗ്ഷനിലെ ഫ്രൂട്സ് കടയിലെ ജീവനക്കാരനാണ് രാജൻ. ഇതര സംസ്ഥാന തൊഴിലാളിയായ ജുവീന്ദ്രനെയും നായ ആക്രമിച്ചെങ്കിലും ഇയാൾക്ക് കടിയേറ്റിട്ടില്ല. ഒരു പ്രകോപനവും ഇല്ലാതെ നായ പെട്ടെന്ന് വന്ന് രണ്ടുപേരെയും ആക്രമിക്കുകയായിരുന്നു. ഉടൻ സമീപത്ത് ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.



Post a Comment

0 Comments