ബേബി ആശാരിക്കാടിന്റെ നാലാം ചരമവാർഷിക അനുസ്മരണം നടത്തി


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന അനുസ്മരണ ചടങ്ങ് മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ബേബി ആശാരിക്കാടിന്റെ ചിത്രത്തിനു മുൻപിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടത്തി. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും പീച്ചി സഹകരണ ബാങ്ക് സ്ഥാപക വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവും ആയിരുന്നു എ.വി. അഗസ്തി എന്ന ബേബി ആശാരിക്കാട്. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായി പ്രവർത്തിച്ച് വരികെയാണ് അദ്ദേഹം അകാലത്തിൽ വിടപറഞ്ഞത്. പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കളുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഷിബു പോൾ, സി.വി. ജോസ്, പ്രവീൺ രാജു, ഷൈജു കുര്യൻ, സജി താന്നിക്കൽ, എ.സി. മത്തായി, കെ.എം. പൗലോസ്, വി.ബി. ചന്ദ്രൻ, ബിനു കെ.വി, തിമോത്തി സി. പാർലികാടൻ, ജയ്‌മോൻ ഫിലിപ്പ്, തങ്കായി കുര്യൻ, ചെറിയാൻ തോമസ്  തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments