ഭവന നിർമ്മാണ സഹായത്തിന് സെറാഫ്‌സ് അപേക്ഷകൾ ക്ഷണിക്കുന്നു


പട്ടിക്കാട്. സെറാഫ് സ് ചാരിറ്റബിൾ സൊസൈറ്റി ഭവനരഹിതരായവരിൽ നിന്ന് വീട് നിർമ്മാണ സഹായത്തിനായി   അപേക്ഷകൾ ക്ഷണിക്കുന്നു. പാണഞ്ചേരി പഞ്ചായത്തിൽ 10 വർഷത്തിൽ കുറയാതെ സ്ഥിരതാമസക്കാരും ഉടമസ്ഥാവകാശം ഉള്ള നാല് സെന്റ് ഭൂമിയെങ്കിലും ഉള്ളവരും സർക്കാർ പദ്ധതികൾ മുഖേന വീട് ലഭിക്കാൻ സാധ്യതയില്ലാത്തവരും നിർധനരുമായവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം സെറാഫ്‌സിന്റെ പട്ടിക്കാട് എംജി റോഡിലുള്ള ഓഫീസിൽ നിന്നും ലഭിക്കും. അവസാന തിയതി 2023 ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് 9496046772 എന്ന നമ്പറിൽ വിളിക്കാം.



Post a Comment

0 Comments