പട്ടിക്കാട്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഈറ്റ് റൈറ്റ്-ഹൈജീൻ റേറ്റിംഗിൽ ഫോർ സ്റ്റാർ പദവി കരസ്ഥമാക്കിയിരിക്കുകയാണ് പട്ടിക്കാട് ലാലീസ് റെസിഡൻസിയിൽ പ്രവർത്തിക്കുന്ന ഫുഡ് ആന്റ് ഫൺ റസ്റ്റോറന്റ്. ലോക ഭക്ഷ്യ സുരക്ഷ ദിനമായ ഇന്ന് തൃശൂർ ഐഎംഎ ഹാളിൽ വെച്ച് കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ ലാലീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പോൾ ജോസഫ് കാവനാകുടിയിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പാണഞ്ചേരി പഞ്ചായത്ത് ഉൾപ്പെടെ മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫോർ സ്റ്റാർ പദവി സ്വന്തമാക്കുന്ന ആദ്യ സ്ഥാപനമാണ് ഫുഡ് ആന്റ് ഫൺ റസ്റ്റോറന്റ്. നിരവധി ഭക്ഷ്യ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഇത്തരം ഒരു പദവി തങ്ങൾക്ക് സ്വന്തമാക്കാൻ സാധിച്ചതെന്ന് പോൾ ജോസഫ് പറഞ്ഞു.
തൃശൂർ കോർപ്പറേഷൻ മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്ത സെമിനാറിൽ ജില്ലാ സബ്ബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഐഎഎസ്, മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് ഫുഡ് അനലിസ്റ്റ് പി.എസ്. സുമേഷ്, ഭക്ഷ്യ സുരക്ഷ ഓഫീസർമാരായ ഡോ. രേഖ മോഹൻ, പി.വി. ആസാദ്, ഡോ. വിദ്യ വിജയ് തുടങ്ങിയവർ പങ്കെടുത്തു.


0 Comments