കുടുംബശ്രീ അംഗങ്ങളുടെ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു


പീച്ചി. മയിലാട്ടുംപാറ വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ സിന്റ മത്തായി, ജെയിൻ റോസ്, നന്ദന ബിനു എന്നിവരെയാണ് അനുമോദിച്ചത്. വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ദീപ എൽദോസ്, എഡിഎസ് മാരായ രാജമ്മ പുരുഷോത്തമൻ, സുജിനി ബിനു, ഓമന സിബി, ഷേർളി ഷാജി, അങ്കണവാടി ടീച്ചർ അനു ഷാജി, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments