പട്ടിക്കാട്. ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിർ പബ്ലിക് സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണം നടത്തി. ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സ്‌കൂൾ ചെയർമാൻ കെ.കെ. രാജേഷ് അധ്യക്ഷനായിരുന്നു. പൊതുയോഗത്തിനുശേഷം സ്‌കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ യോഗ പ്രാധാന്യമുള്ള വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ ദേവപ്രിയ, ആദിദേവ് സന്തോഷ് എന്നീ വിദ്യാർഥികളുടെ യോഗ സന്ദേശവും ഉണ്ടായിരുന്നു. സ്‌ക്കൂൾ പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, സ്‌ക്കൂൾ വൈസ് ചെയർമാൻ ജയപ്രകാശ് എം.ജി, കൺവീനർ പ്രവീൺ പ്രകാശ്, ട്രഷറർ ചന്ദ്രൻ വി.കെ എന്നിവർ പങ്കെടുത്തു.


0 Comments