മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം: കേരള കോൺഗ്രസ്സ് (എം) പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


പട്ടിക്കാട്. മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ്സ് (എം) ന്റെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും നടന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് ഒല്ലൂർ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ യോഗം നടത്തിയത്. കേരള ട്രാസ്‌പോർട്ട് വികസന ബോർഡ് മെമ്പറും ജില്ലാ ജന. സെക്രട്ടറിയുമായ ബേബി നെല്ലിക്കുഴി പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. നിരപരാധികളായ നിരവധി ജനങ്ങൾ കൊല്ലപ്പെട്ടിട്ടും മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിന് അറുതിവരുത്താൻ മണിപ്പൂർ സംസ്ഥാന സർക്കാരിനോ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തോടും മണിപ്പൂരിലെ ജനതയോടുമുള്ള വെല്ലുവിളിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾ പുറംലോകം അറിയാതിരിക്കാൻ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തുന്ന വിലക്കുകൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് മുതുകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ സി.ഡി റോയി, ജോസ് മുട്ടത്തുകാട്ടിൽ, സംസ്ഥാന സമിതി അംഗം അഡ്വ. സന്തോഷ് കൂനംമാക്കിൽ, പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറം, നിയോജക മണ്ഡലം സെക്രട്ടറി സജി താണിക്കൽ എന്നിവർ പ്രസംഗിച്ചു. എം.പി വിൽസൻ, കൃഷ്ണകുമാർ, ഷാജു മഞ്ഞില, റെജി ജേക്കബ്ബ്, ഭാസ്‌കരൻ ആചാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments