ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി


കരുവാൻകാട്. വിമലഗിരി പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ എ.ഒ ബാബു ക്ലാസ്സെടുത്തു. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് കറുത്തേടുത്ത്, പ്രിൻസിപ്പൽ ബിന്ദു മോഹൻദാസ് എന്നിവരും സംസാരിച്ചു.



Post a Comment

0 Comments