വിലങ്ങന്നൂർ. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സെന്റ് ആന്റൺ വിദ്യാപീഠത്തിൽ യോഗാദിനം ആചരിച്ചു. മാനേജർ സിസ്റ്റർ പ്രിയ, പ്രിൻസിപ്പൽ ജെന്നി ജെയിംസ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാർഥി പ്രതിനിധികൾ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും വിവിധ യോഗാസനങ്ങൾ അവതരിപ്പിക്കുകുയം ചെയ്തു. സംഗീത ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് സംഗീതവിരുന്ന് നടത്തി.


0 Comments