പട്ടിക്കാട്. സെന്റ് അൽഫോൺസ പബ്ലിക് സ്‌കൂളിൽ വായനാദിനം ആചരിച്ചു. മുളയം 'ഹോം ഒഫ് ലൗ' ഡയറക്ടറും തൃശ്ശൂർ സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പാളുമായിരുന്ന റവ. ഡോ. ഫാ. ദേവസ്സി പന്തല്ലുക്കാരൻ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ട് വായനാദിന സന്ദേശം നൽകി. സ്‌കൂളിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത ഫിലോമിന മാത്യു, റോസമ്മ ജോൺ എന്നിവരെ ആദരിച്ചു. സ്‌കൂൾ മാനേജർ ഫാ. ജീജോ വള്ളൂപ്പാറ, സ്‌കൂൾ പ്രിൻസിപ്പാൾ ബാബു ജോസ് തട്ടിൽ, സ്റ്റാഫ് സെക്രട്ടറി കവിത കെ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ അനു ഫ്രാൻസിസ്, സന്ധ്യ സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദിനാചരണത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.


0 Comments