ചീനിക്കടവിൽ പഞ്ചായത്ത് റോഡ് സഞ്ചാരയോഗ്യമാക്കി


കണ്ണാറ. ചീനിക്കടവിൽ പൈപ്പ് ലൈൻ പണികൾക്കായി പൊളിച്ച പഞ്ചായത്ത് റോഡ് സഞ്ചാരയോഗ്യമാക്കി. മഴ ആരംഭിച്ചതോടെ പ്രദേശത്ത് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുകയും തകർന്ന റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. തുടർന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വാർഡ് മെമ്പർ രേഷ്മ സജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും റോഡ് സഞ്ചാരയോഗ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കണ്ണാറയിൽ നിന്നും മഞ്ഞക്കുന്ന് തെക്കുംപാടം മയിലാട്ടുംപാറ എന്നീ സ്ഥലങ്ങളിലേയ്ക്കുള്ള പ്രധാന റോഡാണിത്.



Post a Comment

0 Comments