പഞ്ചായത്തിലെ അതി ദരിദ്രർക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അതി ദരിദ്രർക്കുള്ള ഐഡന്റിറ്റി കാർഡിന്റെ വിതരണം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻ് പി.പി  രവീന്ദ്രൻ കാർഡ് വിതരണം നടത്തി. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അതി ദരിദ്രരുടെ എണ്ണം 25 ശതമാനത്തിന് മുകളിൽ ഉള്ളപ്പോൾ കേരളത്തിൽ അത് വെറും ഒരു ശതമാനത്തിന് താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 64006 കുടുംബങ്ങൾ മാത്രമാണ് അതി ദരിദ്രരായിട്ടുള്ളതെന്നും പാണഞ്ചേരി പഞ്ചായത്തിൽ 72 അതി ദരിദ്ര കുടുംബങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സുശീല രാജൻ, ദീപു, ആരിഫ റാഫി, സ്വപ്‌ന രാധാകൃഷ്ണൻ, റെജീന ബാബു, നോഡൽ ഓഫീസറും പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയുമായ സെറീന, ഗ്രാമസേവകൻ ശ്രാവൺ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments