മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു


ആൽപ്പാറ. ശാന്തിനഗർ സ്ട്രീറ്റ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പ്ലസ്ടുവിൽ ഫുൾ എപ്ലസ് നേടിയ ജിയാ ഷാജു, ഉന്നത വിജയം നേടിയ റോസ് മരിയ,  എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിഷേക് ബാബു എന്നിവരെയാണ് അനുമോദിച്ചത്. പ്രസിഡന്റ് അജയഘോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അരുൺ പി.ടി, ട്രഷറർ ചക്കൊരു എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി.



Post a Comment

0 Comments