അമിതഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നതാണ് സ്ലാബിന്റെയും റോഡിന്റെയും തകർച്ചയ്ക്ക് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ദേശീയപാതയോരത്തെ കാനയ്ക്ക് മുകളിലെ സ്ലാബുകളുടെ ഗുണനിലവാരമില്ലായ്മയും തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. തകർന്ന സ്ലാബുകൾ എത്രയും വേഗം മാറ്റി പുതിയവ സ്ഥാപിച്ച് പ്രദേശത്ത് സുരക്ഷിതമായ ഗതാഗതസൗകര്യം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments