പട്ടിക്കാട്. പട്ടിക്കാട് ഗവ. എൽപി സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി വാർഡ് മെമ്പർ ആനി ജോയ് വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളിൽ ഏറെ സ്വാധീനം ചെലുത്തേണ്ടതുണ്ടെന്ന് ആനി ജോയ് പറഞ്ഞു. സ്‌കൂൾ അങ്കണത്തെ പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്നും ചെറുത്ത് നിർത്താനും വലിച്ചെറിയൽ മുക്ത പ്രദേശമായി നിലനിർത്താനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ് ഷിനി, പിടിഎ പ്രസിഡന്റ് പി.ജെ.അജി എന്നിവർ സംസാരിച്ചു. കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകളുടേയും പോസ്റ്ററുകളുടേയും പ്രദർശനവും, പരിസ്ഥിതി ദിന റാലിയും സംഘടിപ്പിച്ചു.


0 Comments