സെന്റ്. അൽഫോൺസ പബ്ലിക് സ്‌കൂളിൽ പ്രവേശനോത്സവം നടത്തി


പട്ടിക്കാട്. സെന്റ്. അൽഫോൺസ പബ്ലിക് സ്‌കൂളിൽ പുതിയ അധ്യയന വർഷത്തിലെ പ്രവേശനോത്സവം നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജീജോ വള്ളൂപ്പാറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബാബു ജോസ് തട്ടിൽ, അക്കാദമിക് ഇൻ ചാർജ് റോസമ്മ ജോൺ, ട്രസ്റ്റ് അംഗം ജോണി വട്ടംകാട്ടിൽ, പിടിഎ പ്രസിഡന്റ് ജോർജ് കെ ജോൺ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി കവിത, സ്റ്റാഫ് പ്രതിനിധി ടിജി കുരിയൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.




Post a Comment

0 Comments