പീച്ചി. വിലങ്ങന്നൂർ സെൻറ് ആന്റൺ വിദ്യാപീഠം സ്‌കൂളും കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് പീച്ചി ഡിവിഷനുമായി സഹകരിച്ച് 'ഇല്ലിപ്പച്ച' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പീച്ചി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശമായ വള്ളിക്കയം ഭാഗത്ത് മുള തൈകൾ നട്ടു. വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു തൈകൾ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം ബാബു തോമസ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് വനത്തെ കൂടുതൽ അറിയുന്നതിന് അവരെ സഹായിക്കുമെന്നും വനത്തെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് കൂടുതൽ ഉത്തരവാദിത്വങ്ങൾ കൈവരുമെന്നും അദ്ദേഹം പറഞ്ഞു. പൂർണ്ണമായും പ്ലാസ്റ്റിക് രഹിതമായ വനസംരക്ഷണമാണ് വനം വകുപ്പ് കൈക്കൊള്ളുന്നതെന്നും ഇല്ലിപ്പച്ച എന്ന പദ്ധതിയിലൂടെ മുള വനസമ്പത്ത് നേടിയെടുക്കുമെന്നും പി.എം പ്രഭു പറഞ്ഞു. അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ സുമു സ്‌കറിയ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അഭിലാഷ്, എസ്എഫ്ഒ ടി.വി ലോഹിയ, സ്‌കൂൾ ലോക്കൽ മാനേജർ സിസ്റ്റർ പ്രിയ, സ്‌കൂൾ പ്രിൻസിപ്പൽ ജെന്നി ജയിംസ്, സ്‌കൂൾ പിടിഎ പ്രസിഡന്റ് ബിനു കെ വി, വൈസ് പ്രസിഡന്റ് സോണി കോശി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ബിജോയ്, ചിഞ്ചു, ലജിത എന്നിവർ നേതൃത്വം നൽകി. പീച്ചി വനത്തിൽ മുളവനം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.150 ഓളം മുളംതൈകൾ പദ്ധതി പ്രകാരം വള്ളിക്കയത്തിൽ നട്ടിട്ടുണ്ട്.


0 Comments