ഡോ. വന്ദനയ്ക്ക് ഓർമ്മ മരം നട്ട് വൈസ് മെൻസ് ക്ലബ് പരിസ്ഥിതി ദിനം ആചരിച്ചു


പട്ടിക്കാട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ ഓർമ്മയ്ക്കായി വൃക്ഷത്തൈ നട്ടുകൊണ്ട് പീച്ചി വൈസ്‌മെൻസ് ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു. പീച്ചി റോഡ് ജങ്ഷനിൽ പ്രിയൂർ മാവിൻ തൈ നട്ടു കൊണ്ട് പ്രസിഡന്റ്  അരുൺ പല്ലിശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്‌മെൻസ് ഡിസ്ട്രിക്ട് ഗവർണർ അരവിന്ദാക്ഷൻ, ഏരിയ സെക്രട്ടറി വിനോദ് മണലിൽ, ക്ലബിന്റെ മുൻ പ്രസിഡന്റ് ജോബി പറപ്പുള്ളി, സുജിത്ത് ചൊവ്വൂക്കാരൻ,  സെക്രട്ടറി ഷിനോയ് ജോസ് എന്നിവർ പങ്കെടുത്തു. മാവിൻ തൈയുടെ പരിപാലനം സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ തൊഴിലാളികൾ സ്വമേധയാ ഏറ്റെടുത്തതായും ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.



Post a Comment

0 Comments