സെന്റ് അൽഫോൻസ പബ്ലിക് സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി


പട്ടിക്കാട്. സെന്റ് അൽഫോൻസ പബ്ലിക് സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് മുൻ സയന്റിസ്റ്റ് ഡോ. തോമാസ് ടി. തോമാസ് ദിനാചരണ പരിപാടികൾ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജീജോ വള്ളൂപ്പാറ ദിനാചരണ സന്ദേശം നൽകി. പ്രിൻസിപ്പൽ ബാബു ജോസ് തട്ടിൽ, സ്റ്റാഫ് സെക്രട്ടറി കവിത കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പ്രകൃതിയെ സംരക്ഷിച്ചു കൊള്ളാമെന്ന പ്രതിജ്ഞ കുട്ടികൾ എടുത്തു. അധ്യാപകരായ ജെസ്സി ഇ.ഒ., നിമിഷ കെ തുടങ്ങിയവർ നേതൃത്വം നൽകി. ഓരോ ക്ലാസ്സിലെയും കുട്ടികൾ അവരുടെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷ തൈകൾ നട്ടു. ദിനാചരണത്തിന്റെ സന്ദേശമുൾക്കൊള്ളുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.



Post a Comment

0 Comments