മുടിക്കോട് ദേശീയപാതയോരത്ത് വൻതോതിൽ അറവ് മാലിന്യം തള്ളിയ നിലയിൽ


പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് സെന്ററിന് സമീപം ചെറുകനാലിൽ സാമൂഹ്യവിരുദ്ധർ അറവുമാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ സർവ്വീസ് റോഡിനോട് ചേർന്നുള്ള കനാലിലാണ് വൻതോതിൽ മാലിന്യം തള്ളിയിട്ടുള്ളത്. ആറാംകല്ലിലെ പ്രധാന കനാലിൽ നിന്നും കൂട്ടാല ഭാഗത്തേക്ക് കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള വെള്ളം ഈ ചെറുകനാലിലൂടെയാണ് ഒഴുകി എത്തുന്നത്. മാലിന്യം തള്ളിയതോടെ ഇതുവഴിയുള്ള വെള്ളത്തിന്റെ ഒഴുക്കും തടസപ്പെട്ടിട്ടുണ്ട്. മാത്രമല്ല കനാലിൽ നിന്നുള്ള മലിനജലം സർവ്വീസ് റോഡിലേയ്ക്കും ഒഴുകാൻ തുടങ്ങിയതോടെ കാൽനടയാത്രക്കാർക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. 

പകർച്ചവ്യാധികൾ പടരുന്ന സമയത്ത് ജലശ്രോതസുകളിൽ ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഏറെ അപകടകരവുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പാണഞ്ചേരിയിലും പത്താംകല്ലിലും പലസ്ഥലങ്ങളിലായി സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയിരുന്നു. ദേശീയപാതയോരത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം തുടർന്നിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.



Post a Comment

0 Comments