പട്ടിക്കാട് ഗവൺമെന്റ് എൽപി സ്‌കൂളിൽ വായനദിനം ആചരിച്ചു


പട്ടിക്കാട്. എൽപി സ്‌കൂളിൽ വായനദിനം ആചരിച്ചു. വാർഡ് മെമ്പർ ആനി ജോയ് വായനദിനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ജെ. അജി അധ്യക്ഷനായിരുന്നു. അധ്യാപകനും റിട്ടയേർഡ് ഹെഡ്മാസ്റ്ററും ആയ അബ്ദുൾ സത്താർ കുട്ടികൾക്ക് വായനദിനത്തെക്കുറിച്ച് ക്ലാസ്സെടുത്തു. പ്രധാന അധ്യാപിക പി.എസ് ഷിനി, മഞ്ജു പുത്തൻകാട്, അധ്യാപകരായ നിഷ, ജിന്നി എന്നിവർ സംസാരിച്ചു. വായിച്ചു വളരാം ചിന്തിച്ചു വിവേകം നേടാം എന്ന പി.എൻ പണിക്കരുടെ മഹത് വചനം ഉയർത്തി പിടിച്ചു കൊണ്ട് വായന ദിന പ്രതിഞ്ജ എടുത്തു. ആര്യനന്ദ മോഹന്റെ  വായന ദിന പ്രസംഗവും ആദിലിന്റെ കവിതയും ചടങ്ങിന് മാറ്റു കൂട്ടി. അമ്മ വായന, കുഞ്ഞുവായന, മുത്തശ്ശി കഥ, വായന മത്സരം തുടങ്ങി ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് വായനദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ ഒരുക്കിയിരിക്കുന്നത്.



Post a Comment

0 Comments