പട്ടിക്കാട്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വായനദിനം ആചരിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാട്ടിക എസ്എൻ കോളേജ് റിട്ട. പ്രൊഫസർ ഡോ. പി.കെ കുശലകുമാരി ഉദ്ഘാടനം ചെയ്തു. ഒരിക്കലും നശിക്കാത്ത അക്ഷരങ്ങൾ ചേർത്തുവച്ചാണ് നാം ഓരോരുത്തരും ഉയർച്ചയുടെ പടികൾ ചവിട്ടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ പറഞ്ഞു. പിടിഎ പ്രസിഡന്റ് ജെയ്‌സൺ സാമുവേൽ അധ്യക്ഷനായിരുന്നു. സ്‌കൂൾ പ്രധാന അധ്യാപിക ഷൈലജ വി.കെ വായനദിന സന്ദേശം നൽകി. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ സെബി എൻ.എൽ, മലയാളം അധ്യാപിക വി.സുമ എന്നിവർ വായനാദിന പ്രതിജ്ഞ ചൊല്ലി നൽകി. സ്‌കൂൾ പ്രിൻസിപ്പൽ എസ് സിന്ധുഷ, എംപിടിഎ പ്രസിഡന്റ് സുനിതാ രവി, സ്റ്റാഫ് സെക്രട്ടറി സിനിമോൾ ടി.ഇ, സംസ്‌കൃതം അധ്യാപിക നന്ദിനി കെ.പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു


0 Comments