പീച്ചി. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനദിനം ആചരിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗായത്രി ശാലിനി പടിയത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. വായനയും വിദ്യാഭ്യാസവും നമ്മെ നല്ല മനുഷ്യരാക്കാനുള്ളതാണെന്ന് ടി.പത്മനാഭന്റെ ചെറുകഥ അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടന പ്രസംഗത്തിൽ ശാലിനി പടിയത്ത് അഭിപ്രായപ്പെട്ടു. സ്‌കൂൾ പ്രധാന അധ്യാപിക കെ.എം ഡെയ്‌സി ഉപഹാര സമർപ്പണം നടത്തി. പിടിഎ പ്രസിഡന്റ് മുബീന നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എംപിടിഎ പ്രസിഡന്റ് വിൻസി ജിമ്മി, സീനിയർ അസിസ്റ്റന്റ് ഷർമ്മിള ടീച്ചർ, എസ്ആർജി കൺവീനർ സജിത ടീച്ചർ, മലയാളം അധ്യാപിക ബിൻസി ടീച്ചർ, വിദ്യാരംഗം ക്ലബ് കൺവീനർ ജോയ് സി. റോജ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുസ്തക പരിചയം, പി.എൻ.പണിക്കർ അനുസ്മരണം, പ്രസംഗം എന്നിവ നടത്തി. വായനാ മത്സരം, പ്രസംഗ മത്സരം, വായനാ കുറിപ്പെഴുതൽ, കവിതാ രചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളാണ് വായനോത്സവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ സംഘടിപ്പിച്ചിരുന്നത്.


0 Comments