താൽക്കാലിക ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തുകളിലെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ ശരിയായി വിവരങ്ങൾ ഫീൽഡ് പരിശോധന നടത്തി വിവരശേഖരണവും ഡാറ്റാ എൻട്രിയും നടത്തുന്നതിനായി താൽക്കാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ജൂൺ 16 മൂന്ന് മണി വരെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡിപ്ലോമ (സിവിൽ എഞ്ചിനീയറിങ്)/ ഐടിഐ ഡ്രാഫ്റ്റ്മാൻ സിവിൽ / ഐടിഐ സർവ്വെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യതയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സമർപ്പിക്കേണ്ടതാണ്.
ഈവനിംഗ് ഒപിയിൽ ഒഴിവ്
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ്.എച്ച്.സി പട്ടിക്കാട്, ആർദ്രം ഈവനിംഗ് ഒപി യിലേക്ക് സ്റ്റാഫ് നേഴ്‌സ് തസ്തി കയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പട്ടിക്കാട് മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടുക. ഫോൺ 0487 2282057. തിയതി: ജൂൺ 15. സമയം: രാവിലെ 11ന്. സ്ഥലം പാണഞ്ചേരി പഞ്ചായത്ത് ഹാൾ, പട്ടിക്കാട്. യോഗ്യത: കേരള നേഴ്‌സിംഗ് കൗൺസിൽ അംഗികൃത ഡിപ്ലോമ / ബിഎസ്‌സി നേഴ്‌സിംഗ്.
കാർ/ജീപ്പ്/വാൻ പ്രതിമാസവാടകയ്ക്ക് ആവശ്യമുണ്ട്
ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി കാർ/ജീപ്പ്/വാൻ പ്രതിമാസവാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ ജൂൺ 16 മൂന്ന് മണിക്ക് മുൻപായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ലഭ്യമായ ക്വട്ടേഷനുകൾ അന്നുതന്നെ 3.30ന് തുറന്നു പരിശോധിക്കുന്നതാണ്.
തൊഴിൽ മേള
പാണഞ്ചേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 12 തിങ്കളാഴ്ച രാവിലെ 10.30 മുതൽ 3.30 വരെ പഞ്ചായത്ത് ഹാളിൽ വെച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്രായപരിധി 21-38 വയസ് വരെ. ഫോൺ: 9778968024, 9778617258



0 Comments