ദേശീയപാത കൊമ്പഴയിൽ മിനിലോറി മറിഞ്ഞ് അപകടം


പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ കൊമ്പഴയിൽ മിനിലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ തൃശ്ശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. കോഴി കയറ്റി പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ടതിനെ തുടർന്നാണ് മറിഞ്ഞത്. ഡ്രൈവർ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി ജമാലുദ്ദീൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിങ് എന്നിവർ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനം ദേശീയപാതയിൽ നിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.



Post a Comment

0 Comments