പട്ടിക്കാട്. തമ്പുരാട്ടിപ്പടിയിൽ പ്രദേശവാസികൾ സഞ്ചാരയോഗ്യമാക്കിയ സർവ്വീസ് റോഡിൽ അനധികൃതപാർക്കിങ് തുടരുന്നു. തെക്കുംപാടം, മയിലാട്ടുംപാറ, വഴുക്കുംപാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കടന്നു പോകുന്നതിനായി കഴിഞ്ഞ ദിവസമാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. ദേശീയപാതയോട് ചേർന്നായതുകൊണ്ട് മറ്റു വാഹനങ്ങൾ ഇവിടെ പാർക്കിങ് നടത്താതിരിക്കാൻ പീച്ചി പോലീസിന്റെ നേതൃത്വത്തിൽ 'നോ പാർക്കിങ്' ബോർഡുകളും പ്രദേശത്ത് സ്ഥാപിച്ചു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് ചെറുതും വലുതുമായ വാഹനങ്ങൾ ഇവിടെ പാർക്കിങ് നടത്തുന്നത്. ഇതിനെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments